തിരുവല്ല നഗരസഭയിലെ 2019 വര്‍ഷത്തെ കേരളോത്സവം നവംബര്‍ മാസം 8,9,10 തീയതികളില്‍ നടത്തപ്പെടുന്നു. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 15 നും 40 നും മധ്യേ പ്രായമുള്ളതും തിരുവല്ല നഗരസഭയില്‍ സ്ഥിര താമസക്കാരായ യുവജനങ്ങള്‍ 2019 ഒക്ടോബര്‍ 31 , 3 മണിക്കകം ഓണ്‍ലൈന്‍ മുഖേന www.keralotsavam.kerala.gov.in എന്ന വെബ്സൈറ്റിലോ നഗരസഭയില്‍ നേരിട്ടോ അപേക്ഷ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നഗരസഭ ഏ4 സെക്ഷനില്‍ നിന്ന് നേരിട്ട് അറിയാവുന്നതാണ്.