വിഷയം:- ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേര് തിരുത്തല്‍ വരുത്തി ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിയത് സംബന്ധിച്ച്. സൂചന:- ശ്രീ. ശശികുമാര്‍/ഗീതാശശി, തോപ്പില്‍ മലയില്‍ കുറ്റപ്പുഴ- ദമ്പതികളുടെ 8496/12-ാം നമ്പര്‍ അപേക്ഷ. സൂചന പ്രകാരം ഉള്ള അപേക്ഷയില്‍ അപേക്ഷകര്‍ തങ്ങള്‍ക്ക് 05/04/1992-ല്‍ തിരുവല്ല റ്റി.എം.എം. ആശുപത്രിയില്‍ വച്ച് ഒന്നാമത്തെ പ്രസവത്തില്‍ ഒരു ആണ്‍കുട്ടി ജനിച്ചിട്ടുള്ളതായും എന്നാല്‍ ജനനസമയത്ത് തങ്ങളുടെ വീട്ടിലെ വിളി പ്പേരായ അനില്‍കുമാര്‍/ഗീതാകുമാരി എന്ന പേരാണ് ആശുപത്രിയില്‍ നല്‍കിയത് എന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് തിരുവല്ല നഗരസഭയില്‍ 1253/92-ാം നമ്പരായി രജിസ്റ്റര്‍ ചെയ്തിരുന്ന അനില്‍കുമാര്‍/ഗീതാകുമാരി ദമ്പതികളുടെ കുട്ടിയുടെ ജനന രജിസ്ട്രേഷനില്‍ സ്വന്തം കുട്ടിയുടെ പേര് (Akhil .T.S) ചേര്‍ത്തും മാതാപിതാക്കളുടെ പേര് തിരുത്തല്‍ വരുത്തിയും ജനനസര്‍ട്ടിഫിക്കറ്റ് 17/12/12 ല്‍ 8496/12 പ്രകാരം വാങ്ങിയിട്ടുള്ളതാണ്. ടി 1253/92-ാം ജനന രജിസ്ട്രേഷനിലെ യഥാര്‍ത്ഥ കുട്ടിയുടെ മാതാപിതാക്കളായ ശ്രീ.അനില്‍കുമാര്‍/ഗീതാകുമാരി, ചെറുകരവീട്, തുരുത്തിക്കാടിന്റെ അപേക്ഷപ്രകാരം വിശദമായി പരിശോധന നടത്തിയതില്‍ ടി തെറ്റ് ബോദ്ധ്യപ്പെ ടുകയും സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങുകയും ആയതുപ്രകാരം തെറ്റായി നല്കിയ ജനനസര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുള്ളതാണ്. ജനന - മരണ രജിസ്ട്രാര്‍ തിരുവല്ല നഗരസഭ