English| മലയാളം
councilml standingml
PMAY

 

map

ബജറ്റ് 2017-18

                                               തിരുവല്ല നഗരസഭ
 
                                            2017-18 വര്‍ഷത്തെ ബഡ്ജറ്റ്
                      കേരള മുനിസിപ്പല്‍ ആക്ട് 287-ാം വകുപ്പ് പ്രകാരം
                             നഗരസഭ ചെയര്‍മാന്‍റെ ആമുഖ പ്രസംഗം
 
                ബഹുമാനപ്പെട്ട വൈസ് ചെയര്‍പേഴ്സണ്‍, പ്രിയങ്കരരായ വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പ്രിയപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ സെക്രട്ടറി ശ്രീ.കെ.ഹരികുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീ.രഞ്ചി, വിവിധ വകുപ്പ് തലവന്മാര്‍, മാധ്യമ പ്രവര്‍ത്തകരേ, സുഹൃത്തുക്കളേ നിങ്ങള്‍ ഏവരേയും തിരുവല്ല നഗരസഭ ചെയര്‍മാന്‍ എന്ന നിലയില്‍ ആദരപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
പ്രിയപ്പെട്ടവരെ,
                ചരിത്രപ്രാധാന്യമുള്ളതും സാംസ്ക്കാരികകേന്ദ്രവുമായ തിരുവല്ല നഗരത്തിന്‍റെ വികസന പാതയില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കാലാകാലങ്ങളില്‍ നഗരസഭാ കൗണ്‍സിലുകള്‍ നിര്‍ണ്ണായകസ്ഥാനം വഹിച്ചിട്ടുള്ളതാണ്.  ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും നഗരസഭാ വൈസ്ചെയര്‍പേഴ്സണുമായ ശ്രീമതി.ഏലിയാമ്മ തോമസ് ഇന്ന് അവതരിപ്പിക്കുന്നത് ഈ കൗണ്‍സിലിന്‍റെ രണ്ടാമത്തെ ബഡ്ജറ്റാണ് എന്നതില്‍ അതിയായ സന്തോഷമുണ്ട്.  ഒരു ഭരണ സംവിധാനത്തിന്‍റെ നയപരിപാടികളും സാമ്പത്തിക സ്രോതസ്സിന്‍റെ വിന്യാസവും നഗരത്തിന്‍റെ ഭാവിവികസന ലക്ഷ്യങ്ങളും സംബന്ധിച്ച നയരേഖയാണല്ലോ ബഡ്ജറ്റ്.
ڇസാമൂഹികക്ഷേമത്തിലൂന്നി സമഗ്രവികസനംڈ എന്ന ലക്ഷ്യത്തോടുകൂടി രൂപകല്പന ചെയ്തിട്ടുള്ള ഈ ബഡ്ജറ്റ് തിരുവല്ല നഗരസഭയുടെ പരിധിക്കുള്ളില്‍ വരുന്ന മുഴുവന്‍ പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ വികസനവും ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമവും പുരോഗതിയും സാധുക്കളുടെയും പരസഹായം വേണ്ടി വരുന്നവരുടെയും ഭിന്നശേഷിക്കാരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ഉന്നമനവും ലക്ഷ്യമിട്ടുള്ളതാണ് എന്നതില്‍ ഏറെ പ്രത്യാശയുണ്ട്.
ആരോരുമില്ലാത്ത സാധുക്കള്‍ക്കായി നടത്തപ്പെടുന്ന ആശ്രയപദ്ധതി കൂടുതല്‍ വിപുലീകരിച്ച് സഹായമെത്തിക്കുന്നതിനും ശയ്യാവലംബരായ രോഗികള്‍ക്ക് സാന്ത്വന പരിചരണം/പാലിയേറ്റീവ് കെയര്‍ പദ്ധതി പ്രകാരം ആശ്വാസം പകരാനും വയോജനങ്ങള്‍ക്ക് സൗജന്യചികിത്സ ലഭിക്കുവാന്‍ വയോമിത്രം പദ്ധതി ആരംഭڅിക്കുവാനും കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.  ചെയര്‍മാന്‍റെ ദുരിതാശ്വാസനിധി പ്രവര്‍ത്തനം ആരംഭിച്ചു.  ടി നിധിയിലേക്ക് കൂടുതല്‍ തുക സമാഹരണം നടത്തി കൂടുതല്‍ പേര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.
കഴിഞ്ഞ വര്‍ഷം നിരവധി വികസന പദ്ധതികള്‍ ലക്ഷ്യമിട്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിച്ച ഗതിവേഗം സാധ്യമായില്ല എന്നത് വിമര്‍ശനപരമായി നോക്കികാണുന്നു.  201617 വര്‍ഷത്തെ പദ്ധതി രൂപീകരണം സംസ്ഥാനത്തും ജില്ലയിലും ആദ്യമായി നടത്തി അംഗീകാരം വാങ്ങിയത് തിരുവല്ല നഗരസഭയാണ്.  ആയതിന് നേതൃത്വം നല്കിയ മുനിസിപ്പല്‍ സെക്രട്ടറി ശ്രീ.കെ.ഹരികുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീ.രഞ്ജി, എഞ്ചിനീയറിംഗ്, പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, നിര്‍വ്വഹണോദ്യോഗസ്ഥര്‍ എന്നിവരെ ഈ അവസരത്തില്‍ അനുമോദിക്കുന്നു.  വികസനപദ്ധതികള്‍ക്ക് ആദ്യമായി അംഗീകാരം നേടാനായെങ്കിലും മരാമത്തു വേലകളുടെയും മറ്റു പ്രോജക്ടുകളുടെയും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും സാങ്കേതികാനുമതി ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍/ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകളുടെയും നിര്‍ദ്ദേശങ്ങളുടെയും സങ്കീര്‍ണ്ണത മൂലം ഉദ്ദേശിച്ച വേഗത കൈവരിക്കുന്നതിന് കഴിയാതെ വന്നിട്ടുണ്ട്.  ഇത് പദ്ധതി നിര്‍വ്വഹണത്തെ തന്നെ സാരമായി ബാധിച്ചു എന്നതാണ് സ്ഥിതി.
തിരുവല്ല നഗരത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്.  സാമൂഹ്യസാരക്ഷിതത്വത്തിനും ക്ഷേമത്തിനും മുന്‍തൂക്കം നല്‍കുന്നതോടൊപ്പം അടിസ്ഥാനസൗകര്യ വികസനവും നഗരസൗന്ദര്യവത്ക്കരണവും, കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസമേഖലകളും, വനിതകളുടെയും കുട്ടികളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളും ബഡ്ജറ്റില്‍ പ്രമുഖസ്ഥാനം പിടിച്ചിട്ടുണ്ട്.
                ബഹു: കേരള സര്‍ക്കാരിന്‍റെ നവകേരള മിഷന്‍റെ ഭാഗമായി ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ദൗത്യങ്ങള്‍ നമ്മുടെ നഗരസഭയിലും പരമാവധി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്.  ഹരിതകേരളം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖല ജല സ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ തുടങ്ങിയവയ്ക്ക് പുത്തന്‍ ഉണര്‍വ്വും ദിശാബോധവും നല്‍കപ്പെട്ടു എന്നതില്‍ തര്‍ക്കമില്ല.  പുനരുപയോഗ്യമായ സാധനങ്ങളുടെ വിതരണത്തിനായി ڇസ്വാപ്ഷോപ്പ്ڈ സംഘടിപ്പിച്ചതും  നമ്മള്‍ നടത്തിയ പ്ലാസ്റ്റിക് ഹര്‍ത്താല്‍ പരിപാടിയും ശുചിത്വമിഷന്‍ സംസ്ഥാനതലത്തില്‍ ڇതിരുവല്ല മോഡല്‍ڈ എന്ന് വിശേഷിപ്പിച്ച് ശ്രദ്ധ നേടാന്‍ കഴിഞ്ഞു എന്നതിലും വളരെയേറെ സന്തോഷമുണ്ട്.  ഇതിനായി അക്ഷീണം പ്രയത്നിച്ച എല്ലാവരെയും നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുവന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ഹരിതകേരളം പരിപാടിയിലൂടെ തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തീകരിക്കാന്‍, തുടര്‍പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്.
ڇകേറിക്കിടക്കാന്‍ ഒരു വീട്ڈ എന്നത് ഏതൊരു സാധാരണക്കാരന്‍റെയും സ്വപ്നമായി നിന്നിരുന്ന സന്ദര്‍ഭത്തില്‍ ڇഎല്ലാവര്‍ക്കും വീട്ڈ എന്ന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാരും ലൈഫ് മിഷന്‍ പ്രകാരം സംസ്ഥാന സര്‍ക്കാരും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ആവിഷ്ക്കരിച്ചത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.  PMAY പദ്ധതിയുടെ ധനസഹായം ആദ്യഗഡു വിതരണവും നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ڇവെളിയിട വിസര്‍ജ്ജനരഹിത നഗരസഭ (ODF)ڈ ആയി തിരുവല്ല നഗരസഭയും പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞു എന്നതിലും ചാരിതാര്‍ത്ഥ്യമുണ്ട്.
നഗരസഭയില്‍  പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തുകയാണ്.  ടച്ച് സ്ക്രീന്‍ കിയോസ്ക്, വാട്ടര്‍കൂളര്‍, LCD TV, EPBX ഇന്‍റര്‍കോം, ക്യുബിക്കിള്‍ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.  ڇമെച്ചപ്പെട്ട സൗകര്യം - നിര്‍ലോഭ സേവനം - സംതൃപ്ത ജനംڈ എന്ന കാഴ്ചപ്പാടോടു കൂടി പൊതുജനങ്ങള്‍ക്ക് സേവനം പ്രദാനം ചെയ്യുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
നാടിന് ഏറെ പ്രതീക്ഷയുള്ള വികസന സ്വപ്നങ്ങള്‍ നിറവേറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച തിരുവല്ലായുടെ സ്വന്തമായ ബഹു: ജലവിഭവ വകുപ്പ് മന്ത്രി അഡ്വ: മാത്യു.റ്റി. തോമസിനോടും ബഹു: എം.പി. ശ്രീ.ആന്‍റോ ആന്‍റണിയോടുമുള്ള കൃതജ്ഞത പ്രകാശിപ്പിക്കുകയാണ്.
നമ്മുടെ എല്ലാ നേട്ടങ്ങളുടെയും കാരണം ഭരണ പ്രതിപക്ഷ ഭേദമില്ലാതെയുളള സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.  നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരോടുമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും ഈ അവസരത്തില്‍ പ്രകാശിപ്പിക്കുന്നു.  ഈ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തിരുവല്ല നഗരസഭയുടെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായി ബഹുമാന്യയായ വൈസ് ചെയര്‍പേഴ്സനെ ക്ഷണിച്ചുകൊള്ളുന്നു.
 
                                                                          ആശംസകളോടെ
                                                                                  കെ.വി.വര്‍ഗീസ്
                                                                                                                                                                                  മുനിസിപ്പല്‍ ചെയര്‍മാന്‍
 
 
                                                        തിരുവല്ല നഗരസഭ
 
                                 2017-18 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു കൊണ്ട്
                                        വൈസ് ചെയര്‍പേഴ്സണ്‍ നടത്തിയ പ്രസംഗം 
 
                ബഹുമാനപ്പെട്ട ചെയര്‍മാന്‍ ശ്രീ. K.V. വര്‍ഗീസ്, ബഹുമാന്യരായ വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പ്രിയപ്പെട്ട കക്ഷി നേതാക്കള്‍, പ്രിയ കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍ വകുപ്പ് മേധാവികള്‍ മറ്റ് ഉദ്യോഗസ്ഥ മാധ്യമ സുഹ്യത്തുക്കളെ,
                തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം CMS സ്ക്കൂളില്‍ ആരംഭിച്ച് ചരിത്രത്താളുകളില്‍ ഇടംപിടിച്ച തിരുവല്ല മധ്യ തിരുവിതാംകൂറിലെ പ്രമുഖ സാംസ്ക്കാരിക കേന്ദ്രവുമാണ്. മത സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും പേരുകേട്ട ഈ പ്രദേശം പ്രവാസികളിലൂടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. മധ്യകേരളത്തിന്‍റെ നെല്ലറയായ കുട്ടനാടിന്‍റേയും വനോല്‍പ്പന്നങ്ങളുടെ ഉറവിടമായ മലയോര പ്രദേശങ്ങളുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്‍റെ വികസന കുതിപ്പിന് വേഗത കൂട്ടാന്‍ ഓരോ ജനകീയ ഭരണ സമിതികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ വികസന ആവശ്യങ്ങളോടു അര്‍ഹിക്കുന്ന ഗൗരവത്തോടെ വികസന കാഴ്ചപ്പാടോടെ സമീപിക്കേണ്ടിയിരിക്കുന്നു. ഇന്ന് സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും ആശ്രയവും ആശാ കേന്ദ്രവുമാണ് തിരുവല്ല നഗരം. തിരുവല്ലയുടെ വികസന സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്ന് ഒരു പൊതു ചിന്തയായി ഉയര്‍ന്നു വരുമ്പോഴാണ് ഈ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നത്.
                കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തിയും ജല ശ്രോതസ്സുകളുടെ സംരക്ഷണം നടത്തിയും ആരോഗ്യ പൊതു വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ജന വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ചും, നഗര ജനതയുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും നഗരസഭയുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിച്ചുമുള്ള സുസ്ഥിര നഗര വികസനത്തിനായുള്ള കര്‍മ്മ പരിപാടികള്‍ക്കാണ് ഈ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്.
                ڇ രോഗീ സൗഹ്യദ ڈ ആശുപത്രികളും ആതുര സേവനാലയങ്ങളും څ ശിശു സൗഹ്യദچ അംഗന്‍വാടികളും څ സ്ത്രീ സൗഹ്യദچ പൊതുസമൂഹവും, څ ജന സൗഹ്യദچ നഗരസഭയും തുടങ്ങിയ  നിര്‍ദ്ദേശങ്ങളും ബഡ്ജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നു.
                തിരുവല്ലയുടെ ڇസാമൂഹ്യക്ഷേമത്തിലൂന്നി സമഗ്ര വികസനംڈ എന്ന കാഴ്ചപ്പാടോടുകൂടിയാണ്  ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ബഹുപൂരിപക്ഷം ജനങ്ങളും ആശ്രയിച്ചിരുന്ന കാര്‍ഷീക മേഖലയില്‍ നിന്നും പിന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖല പരിപോഷിപ്പിച്ചേ മതിയാവൂ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സേവന, പശ്ചാത്തല, വ്യവസായ മേഖലയും ആരോഗ്യ കുടിവെള്ള മേഖലയും പരിപോഷിപ്പിച്ച് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.
                മാലിന്യ സംസ്ക്കരണത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടി യിരിക്കുന്നു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം എറ്റവും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് മാലിന്യ സംസ്ക്കരണം. ഇക്കാര്യത്തില്‍ തിരുവല്ല നഗരസഭ ഉറവിട മാലിന്യ സംസ്ക്കരണ രീതിയിലൂടെ കൈവരിച്ച സ്ഥിതി മെച്ചപ്പെടുത്തി പോകേണ്ടതുണ്ട്. ഹരിത കേരളം പദ്ധതിയോടനുബന്ധിച്ച് പാതയോരങ്ങളിലെ  മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ശുചിയാക്കുന്ന നടപടികളില്‍ നാം പുലര്‍ത്തിയിരുന്ന ഉത്സാഹം കൂടുതല്‍ ജാഗ്രതയോടെ നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു.
                വിവിധ മേഖലകളുടെ വികസനത്തിനും ക്ഷേമത്തിനും പരിപാലനത്തിനും നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അവ ഓരോന്നും വിശദമായി പ്രതിപാദിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ ആയതിന് മുതിരുന്നില്ല. ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 
ڇ ഹരിത കേരളംڈ - സമഗ്ര ക്യഷി വികസന പരിപാടി  60 ലക്ഷം
                ഒരു കാലത്ത് നെല്‍ക്യഷിയില്‍ സമ്യദ്ധമായിരുന്ന നമ്മുടെ നാട് തരിശ് ഭൂമിയായി ക്യഷിക്ക് ഉപയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ആധുനീക ജീവിത ശൈലിയുടെ ഭാഗമായി പുതുതലമുറയ്ക്ക് ക്യഷിയോടുള്ള താല്‍പര്യയും കുറഞ്ഞുവരുന്നു.
 
                കേരള സര്‍ക്കാരിന്‍റെ ഹരിത കേരളം പരിപാടിയോടനുബന്ധിച്ച്. ക്യഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് കൗണ്‍സിലര്‍മാരും ജനങ്ങളും ഒത്തൊരുമിച്ച് മാത്യകാപരമായി പ്രവര്‍ത്തിച്ച് പ്രത്യേകം ശ്ലാഘനീയമാണ്. നഗരസഭയും ക്യഷിഭവനും ചേര്‍ന്ന് കാര്‍ഷിക വികസന സമിതി, പാടശേഖര സമിതി, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വിവധ കാര്‍ഷീക പരിപാടികള്‍ നടത്തുന്നതാണ്. അയതിലേക്കായി 60 ലക്ഷം രൂപ വകയിരുത്തുന്നു.
 
*              തരിശ് കിടക്കുന്ന പാടശേഖരങ്ങളില്‍ നെല്‍ ക്യഷി പ്രോത്സാഹിപ്പിക്കല്‍       
*              പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും   
*              തോടുകള്‍ ആഴംകൂട്ടി വ്യത്തിയാക്കി നീരൊഴുക്ക് സുഗമമാക്കും 
*              തരിശായി കിടക്കുന്ന കരഭൂമിയില്‍ വാഴ, പച്ചക്കറി, മരച്ചീനി മുതലായ ക്യഷി/ജൈവക്യഷി പ്രോത്സാഹനം
*              എല്ലാ വീടുകള്‍ക്കും ജൈവ പച്ചക്കറി ക്യഷി ഗ്രോബാഗ്          
*              കുടുംബശ്രീ - പച്ചക്കറിക്യഷി ഗ്രോബാഗ്        
*              ജൈവ ക്യഷി/വിഷരഹിത ക്യഷി ബോധവല്‍ക്കരണം
*              വിത്ത്, ജൈവ വളം, സബ്സിഡി നിരക്കില്‍ വിതരണം
*              ക്യഷി ഭവന്‍ പുതിയ കെട്ടിട നിര്‍മ്മാണം (ലോകബാങ്ക് ധനസഹായം)         
*              കുടുംബശ്രീ മുഖേന കൂണ്‍ ക്യഷി, ചക്ക ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ്
*              ക്യഷി പ്രോത്സാഹനത്തിന് കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കല്‍
*              മത്സ്യ ക്യഷി പ്രോത്സാഹനം - പൊതു ജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍
നഗരാസൂത്രണം / നഗര സൗന്ദര്യവത്ക്കരണം  1 കോടി 60 ലക്ഷം
 
*              പ്രധാനപ്പെട്ട റോഡുകളില്‍ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍    
*              ആധുനീക സൗകര്യത്തോടുകൂടി വെയിറ്റിംഗ് ഷെഡ് (സ്പോണ്‍സര്‍ ഷിപ്പില്‍ നിരീക്ഷണ ക്യാമറാ
                സഹിതം)
*              ടൗണില്‍ നിരീക്ഷണ ക്യാമറ (ശുചിത്വ മിഷന്‍ സഹായത്തോടെ)   
*              ദിശാ സൂചിക / അതിര്‍ത്തി സൂചികാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍      
*              സ്വകാര്യ വാഹനങ്ങള്‍ക്ക് പേ &പാര്‍ക്ക് സൗകര്യമൊരുക്കല്‍         
*              څ 4 മണിക്കാറ്റ് چ പദ്ധതി -  സായാന്നങ്ങളില്‍ കുടുംബ സമേതം വിശ്രമിക്കാന്‍ വിശ്രമ കേന്ദ്രം 
*              ആശ്വാസ് പദ്ധതി - പ്രധാന പാതയോരത്ത് അധുനീക സൗകര്യത്തോടെ വിശ്രമകേന്ദ്രം (സര്‍ക്കാര്‍
                ധനസഹായം)
*              ഫുഡ്പാത്ത് നവീകരണം - ചെടികള്‍ നട്ടുവളര്‍ത്തി റോഡിന് സംരക്ഷണം     
 
അടിസ്ഥാന വികസന സൗകര്യം - റോഡ് നിര്‍മ്മാണം/നവീകരണം - 8 കോടി
  നഗരത്തിന്‍റെ വികസനത്തിന് കുതിപ്പേകിക്കൊണ്ട് സഞ്ചാരയോഗ്യമായ റോഡുകള്‍ ഉണ്ടാകേണ്ടതുണ്ട്. നഗരത്തിന്‍റെ എല്ലാ പ്രദേശങ്ങളിലുമായി റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഒരു പരിധിവരെ പൂര്‍ത്തീകരിക്കരുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ ഫണ്ടുകളില്‍ നിന്നും റോഡ് വികസനത്തിനായി  8 കോടി രൂപ വകയിരുത്തുന്നു.
 
*              39 വാര്‍ഡുകളിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് വര്‍ക്ക് ഫണ്ട് 60ലക്ഷം
*              വിവിധ വാര്‍ഡുകളിലെ പൊതുവായ റോഡ് മെയിന്‍റനന്‍സ്
*              റോഡുകളുടെ അടിയന്തിര അറ്റകുറ്റപണി        
*              ചന്തക്കടവ് - കാട്ടൂക്കര - മുത്തൂര്‍ റോഡ്          
*              വീതികുറഞ്ഞ റോഡുകള്‍ ഇന്‍റര്‍ലോക്ക് ചെയ്യല്‍      
*              മീന്തലക്കര കൊമ്പാടി കാരിമല ലിങ്ക് റോഡ്  
*              4,5, വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന - ബഥേല്‍പടി - മാര്‍ത്തോമ പള്ളി - സി.എസ്സ്.ഐ പള്ളി റോഡ്
*              പുഷ്പമംഗലം വൈറ്റാട്ട് റോഡ് പുനരുദ്ധാരണം           
*              M.K. ഇബ്രാഹീം റവുത്തര്‍ റോഡ് പുനരുദ്ധാരണം       
*              ആമല്ലൂര്‍ - കിഴക്കന്‍ മുത്തൂര്‍ റോഡ് വികസനം           
*              കാക്കത്തുരുത്ത് പാലം അപ്രോച്ച് റോഡ് അനുബന്ധ വേലകള്‍       
*              കറ്റോട്ട് കവിരായില്‍ തോട്ടില്‍ ചീപ്പ് നിര്‍മ്മാണം        
*              മാടമുക്ക് കേബിള്‍ ഫാക്ടി റോഡ്
*              കോട്ടവയല്‍ കോളനി ഓട നിര്‍മ്മാണം
*              വലിയകുളം റോഡ് വികസനം
*              തിരുമൂലപുരം സ്ലോട്ടര്‍ഹൗസ് റോഡ് വികസനം
*              സാംബവര്‍ റോഡ് വികസനം
*              റോഡ് വികസനത്തിന് സ്ഥലം എടുക്കല്‍
 
പാലങ്ങള്‍ /കലുങ്കുകള്‍ / കുളിക്കടവുകള്‍ - 3 കോടി
                                കരിമല - കുന്തറക്കടവ് പാലം, ഭാസ്ക്കരപിള്ള പാലം, പള്ളിക്കല്‍ പാലം, കാച്ചിരട്ടപ്പാലം, കൈപ്പുഴ പാലം, കോതേയാട്ട് പാലം, തിരുവാറ്റ പാലം, ബ്രഹ്മസ്വം മഠം പാലം, ചിറപ്പാട്ട് പാലം, കണ്ണന്‍ചിറ - ദ്വാദശീമഠം പാലം, കടകത്ത് പാലം, തിരുവമ്പാടി പാലം, മഠത്തില്‍കടവ് - വരാത്തോട്ട് പാലം, പൂണിത്തോട്ട് പാലം, ചന്തക്കടവ് തോട്ടില്‍ കലുങ്ക് നിര്‍മ്മാണം, കാഞ്ഞിരവേലിപ്പാലം. കദളിമംഗലം കൈപ്പടകടവ്. 
 
ഷോപ്പിംഗ് കോംപ്ലക്സുകള്‍ / കെട്ടിടങ്ങള്‍ / കല്യാണ മണ്ഡപം - 3 കോടി 75 ലക്ഷം
                                നഗരസഭയുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുവാനുതകുന്ന പ്രോജക്ടുകള്‍ നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിര്‍മ്മാണം വാടകയിനത്തില്‍ വരുമാന വര്‍ദ്ധനവുണ്ടാക്കുന്നതാണ്.
 
*              രാമപുരം മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്         
*              തിരുമൂലപുരം കല്യാണ മണ്ഡപ നിര്‍മ്മാണം
*              സുവര്‍ണ്ണ ജൂബിലി കെട്ടിടത്തില്‍ ഓഡിറ്റോറിയം നിര്‍മ്മാണവും, ലൈബ്രറി റീഡിംഗ് റൂം അനക്സ്
                നിര്‍മ്മാണവും                         
*              പഴയ പ്രീമെട്രിക് ഹെസ്റ്റല്‍ പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്സ് കം ബിച്ചിലേഴ്സ് സ്റ്റാഫ് കോര്‍ട്ടേഴ്സ് 
                നിര്‍മ്മാണം
*              നിലിവിലുള്ള വനിതാ ഷോപ്പംഗ് കോംപ്ലക്സിലെ തകര്‍ന്നു കിടക്കുന്ന മുറികള്‍ പൊളിച്ച് പുതിയ
                മുറികള്‍ നിര്‍മ്മാണം
*              സ്ലാട്ടര്‍ ഹൗസിന് സമീപം ഫാമിലി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം
*              തിരുമൂലപുരം കമ്മ്യൂണിറ്റി ഹാള്‍ നവീകരണം
 
പബ്ലിക് സ്റ്റേഡിയം / പ്രൈവറ്റ് ബസ് സ്റ്റാന്‍റ് / മുനിസിപ്പല്‍ ടൗണ്‍ഹാള്‍
 
*              ആധുനീക സൗകര്യത്തോടെ പബ്ലിക് സ്റ്റേഡിയത്തിന്‍റെ സമഗ്ര വികസനം (കേന്ദ്ര സംസ്ഥാന
                സര്‍ക്കാരുകളുടെ ധനസഹായം 50 കോടി രൂപ)
*              നിലവിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്‍റ് നവീകരണം/മോഡേണ്‍ ബസ് ടെര്‍മിനല്‍       - 50 ലക്ഷം
*              ടാണ്‍ഹാള്‍ നിര്‍മ്മാണം (KURDFC വായ്പ)          - 5 കോടി
 
വൈദ്യുതീകരണം - څതെരുവ് വിളക്ക് چ  90  ലക്ഷം രൂപ
                                തിരുവല്ല നഗരസഭ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തില്‍ വളരെയേറെ മുന്നേറിയിട്ടുണ്ട്. സ്ട്രീറ്റ് മെയിന്‍ ഇല്ലാത്ത പല സ്ഥലങ്ങളിലും തെരുവ് വിളക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് തടസ്സം നേരിടുന്നു. ഇത് ഒരു വെല്ലുവിളിയായി കണ്ട് ഫലപ്രദമായ നടപടികള്‍ മുന്‍വര്‍ഷങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതാണ്. ഈ ബജറ്റ് വര്‍ഷത്തിലും കാര്യമായ നടപടികള്‍ സ്വീകരിക്കും. തെരുവ് വിളക്ക് പരിപാലനത്തിന് അങഇ വ്യവസ്ഥ നടപ്പിലാക്കും. തെരുവ് വിളക്കുകള്‍ സംബന്ധിച്ച പരാതികള്‍ ടെലിഫോണ്‍ മുഖേന അറിയിക്കുന്നതിനും പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
 
*              നഗരവീഥികള്‍ സമ്പൂര്‍ണ്ണമായി വെളിച്ചം ലഭിക്കുന്നതിനായി പ്രധാന റോഡുകളില്‍ ലോമാസ്റ്റ്
                ലൈറ്റുകള്‍ സ്ഥാപിക്കല്‍
*              തെരുവ് വിളക്ക് പരിപാലനം
*              സ്ട്രീറ്റ് മെയിന്‍ വലിച്ച് തെരുവ് വിളക്ക് സ്ഥാപിക്കല്‍
 
അര്‍ബന്‍ 2020 (കേന്ദ്രസംസ്ഥാനാവിഷ്ക്യത പദ്ധതി)  10 കോടി രൂപ
(എ)     ഫുട്ട് ഓവര്‍ ബ്രിഡ്ജ്
(ബി)    വിവിധ തോടുകള്‍ വ്യത്തിയക്കള്‍ / നവീകരണം (കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട്
                                പ്രതീക്ഷിക്കുന്നു)
 
മറ്റ് നഗരവികസന പദ്ധതികള്‍  1 കോടി 13 ലക്ഷം രൂപ
*              ഓപ്പണ്‍ സ്റ്റേജ് നവീകരണം
*              തീര്‍ത്ഥാടകര്‍ക്ക് സ്ഥിര ഇടത്താവളം നിര്‍മ്മാണം
*              നഗരസഭയുടെ ആസ്തികള്‍ അളന്ന് സംരക്ഷിക്കും
*              നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍
*              അന്തിചന്ത - വിഴിയോരക്കച്ചവടക്കാരുടെ പുനരധിവാസം
*              ചെറുകിട വ്യവസായങ്ങള്‍/ സംരംഭങ്ങള്‍ / പ്രോത്സാഹിപ്പിക്കല്‍ - പരിശീലനം മുതലായവ
 
ڇഹരിത കേരളംڈ -ജലവിഭവ സംരക്ഷണം/സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി  1 കോടി 75 ലക്ഷം
                                വരള്‍ച്ചയും ജല ദൗര്‍ലഭ്യതയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ജന പ്രതിനിധികളുടെ നേത്യത്വത്തില്‍ ഹരിത കേരളം പരിപാടിയോടനുബന്ധിച്ച് പൊതു കുളങ്ങളും കിണറുകളും ജലാശയങ്ങളും വ്യത്തിയാക്കി സംരക്ഷിക്കുന്ന ആവേശകരമായ യജ്ഞത്തിന് നമ്മുടെ നരസഭയും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ജല സ്രോതസ്സുകള്‍ സരക്ഷിക്കുന്നത് ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കരുതല്‍ കൂടിയാണ്. ശുദ്ധമായ കുടിവെള്ളം ഏവരുടെയും അവകാശം എന്നതുപോലെ അതിന്‍റെ സംരക്ഷണം ഏവരുടെയും കടമയുമാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കുവാന്‍ ജനങ്ങളും ജന പ്രതിനിധികളും പൊതു സമൂഹവും ഇച്ഛാശക്തിയോടുകൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നഗരസഭ ക്രിയാത്മകമായ പല പരിപാടികളും നടപ്പിലാക്കുന്നതാണ്. വാട്ടര്‍ അതോറിട്ടിയും MP,MLA  ഫണ്ടുകളും മുനിസിപ്പല്‍ ഫണ്ടും പദ്ധതി വിഹിതവും ഉപയോഗിക്കുന്നതിന് ലക്ഷ്യമിടുന്നു.
 
*              കുടിവെള്ളക്ഷാമം ഉള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ വിവിധ പദ്ധതികള്‍
*              പൊതു കിണര്‍/കുളങ്ങള്‍ സംരക്ഷണം, ശുചീകരണം            
*              എല്ലാ വാര്‍ഡുകളിലും കിണര്‍ റീച്ചാര്‍ജ്ജിംഗ് പരിപാടി           
*              തിരുമൂലപുരം ശുദ്ധജല പ്ലാന്‍റ് നിര്‍മ്മാണം (സര്‍ക്കാര്‍ ഫണ്ട് 7 കോടി)         
*              തോടുകള്‍ ആഴംകൂട്ടി വ്യത്തിയാക്കി നീരൊഴുക്ക് സുഗമമാക്കും
*              കുറ്റപ്പുഴ കനാല്‍ നവീകരണം (ജലസേചന വകുപ്പുമായി ബന്ധപ്പെട്ട്)
*              ഭൂഗര്‍ഭ ജല ലഭ്യതയ്ക്ക് മഴക്കുഴി നിര്‍മ്മാണം
 
സമഗ്ര ആരോഗ്യപരിപാടി - ഹരിതകേരളം - ڇ ആര്‍ദ്രം മിഷന്‍ ڈ   2 കോടി 5 ലക്ഷം
                                നഗരസഭാ പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്. നഗരത്തിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ഹോമിയോ, ആയൂര്‍വ്വേദ ആശുപത്രികള്‍, PHC കള്‍ എന്നിവയുടെ ഭൗതീക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, മെച്ചപ്പെട്ട ചികിത്സ നല്‍കുകയും രോഗി സൗഹ്യദ അന്തരീക്ഷം സ്യഷ്ടിക്കുകയും ചെയ്യുന്നതിന് സഹയകമായ പദ്ധതികള്‍ നടപ്പിലാക്കുകയാണ്.
                                തിരുവല്ലയെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇന്ന് ലോകസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മാലിന്യം.  മാലിന്യ സംസ്ക്കരണത്തിനുള്ള ഫലപ്രദമായ നടപടികള്‍ ത്വരിത ഗതിയില്‍ സ്വീകരിക്കേണ്ടതുണ്ട്. പൊതു സമൂഹത്തിന്‍റെ ബോധവല്‍ക്കരണവും സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
 
*              സമ്പൂര്‍ണ്ണ ശുചീകരണ പരിപാടി        
*              ആരോഗ്യ ബോധവല്‍ക്കരണ (കുടുംബശ്രീ സഹകരണത്തോടെ)     
*              നഗര ആരോഗ്യ കേന്ദ്രം (NUHC)          
*              താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി: പുതിയ ഒ.പി. ബ്ലോക്ക് നിര്‍മ്മാണം (സംസ്ഥാന ഫണ്ട്                      12 കോടി പ്രതീക്ഷിക്കുന്നു)
*              താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി വികസനം      
*              ആയൂര്‍വ്വേദ ആശുപത്രി വികസനം    
*              ഹോമിയോ ആശുപത്രി വികസനം     
*              കുറ്റപ്പുഴ PHC യുടെ വികസനം             
*              താലൂക്ക് ആശുപത്രി - കൂട്ടിരിപ്പുകാര്‍ക്കും മറ്റുമുള്ളവര്‍ക്കും കുറഞ്ഞ ചിലവില്‍ താമസ സൗകര്യം
                ഏര്‍പ്പെടുത്തല്‍           
*              മരുന്ന് വാങ്ങല്‍, ഫര്‍ണിച്ചര്‍ അനുബന്ധ ഉപകരണങ്ങള്‍, മഴവെള്ള സംഭരണി, ആശുപത്രി പുതിയ
                കെട്ടിട നിര്‍മ്മാണം (സംസ്ഥാന ഫണ്ട് 1.50 കോടി)
*              മ്യഗാശുപത്രി വികസനം         
*              A.B.C പ്രോഗ്രാം           
*              വ്യായാമത്തിലൂടെ ആരോഗ്യം - യോഗപരിശീലനം      
*              മഴക്കാല പൂര്‍വ്വശുചീകരണം - ഓടവ്യത്തിയാക്കല്‍    
*              കൊതുക് നിവാരണം - മരുന്ന് വാങ്ങല്‍          
*              വളത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ടോക്കണ്‍     
*              ശുചീകരണ സാമഗ്രികള്‍ വാങ്ങല്‍     
*              പൊതു സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാനിന് സ്ഥലം വാങ്ങല്‍           
*              ക്രിമറ്റോറിയം നവീകരണം / പൂന്തോട്ടം നവീകരണം  
*              ഓട നിര്‍മ്മാണവും നിലവിലുള്ള ഓടയുടെ സംരക്ഷണവും     
 
ഹരിത കേരളം - മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ 1 കോടി 40 ലക്ഷം രൂപ
                                മാലിന്യം നിക്ഷേപിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചും, ആരോഗ്യവിഭാഗം ജീവനക്കാരുടെ രാത്രികാല പരിശോധന ശക്തിപ്പെടുത്തിയും ഫലപ്രദമായ  നടപടികള്‍ സ്വീകരിക്കുന്നതാണ്.
*              ബയോഗ്യാസ് പ്ലാന്‍റ് - സോര്‍ട്ടുയാര്‍ഡ്, ഇക്കോബര്‍ണര്‍, ബോധവല്‍ക്കരണ പരിപാടി, നിരീക്ഷണ
                സംവിധാനം ശക്തിപ്പെടുത്തല്‍
*              അധുനീക അറവുശാല (ശുചിത്വ  മിഷന്‍ സഹകരണത്തോടെ  - ശുചിത്വ മിഷന്‍ - 75 തനത്
                ഫണ്ട് 5 ലക്ഷം)          
*              നിലവിലുള്ള സ്ലോട്ടര്‍ ഹൗസ് പരിപാലനം
*              അജൈവ മാലിന്യ ശേഖരണ കേന്ദ്രം (MRF-Material Recovery Facility Centre)
 
പ്ലാസ്റ്റിക് നിരോധനം
                                നഗരസഭ ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് കവറുകളുടെ നിരോധനം നടപ്പിലാക്കും. തുണിസഞ്ചിയും പേപ്പര്‍ ബാഗും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. ഇത് നടപ്പിലാക്കുന്നതിന് പൊതു ജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
*              പ്ലാസ്റ്റിക് വേസ്റ്റ് മാനേജുമെന്‍റ് ബോധവല്‍ക്കരണ പരിപാടികള്‍     
*              സ്വാപ്പ് ഷോപ്പ് : പുനരുപയോഗയോഗ്യമായ സാധനങ്ങളുടെ വിതരണത്തിന് സ്ഥിരം സ്വാപ്പ് ഷോപ്പ്.
 
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - നവകേരളം - ലൈഫ്മിഷന്‍/PMAY  1 കോടി രൂപ
                                തിരുവല്ല നഗരസഭയിലെ വീട് ഇല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഭവനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി ജനകീയാസൂത്രണ പദ്ധതി, ഋങട ഭവന പദ്ധതി, ഢഅങആഅഥ/ കഒടഉജ പദ്ധതി എന്നവ പ്രകാരം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ക്കീമുകള്‍ ആരംഭിക്കുകയും പൂര്‍ണ്ണമല്ലെങ്കിലും ഒരു പരിധിവരെ ഫലവത്താകുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം നഗരസഭാ വിഹിതവും ഉള്‍പ്പെടെ തുക വിനിയോഗിച്ച എല്ലാവര്‍ക്കും വീട് എന്ന സ്വപ്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് പരിശ്രമിച്ച് വരുന്നു.
                                കേരള സര്‍ക്കാരിന്‍റെ څ ലൈഫ് മിഷന്‍چ  പ്രകാരം ഭവന രഹിതരേയും ഭൂരഹിതരേയും കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പൂര്‍ത്തീകരിക്കപ്പെട്ടു. ഗുണഭോക്താക്കളെ കണ്ടെത്തി തുടര്‍ നടപടികള്‍ നടന്നുവരുന്നതാണ്. പ്രധാനമന്ത്രിയുടെ ഭവന നിര്‍മ്മാണ പദ്ധതി (PMAY) പ്രകാരം 361ല്‍ പരം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണത്തിനും ഭവന പുനരുദ്ധാര ണത്തിനും സഹായം നല്‍കിവരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
*              PMAY പദ്ധതി പ്രകാരം ധനസഹായം ധനസഹായം
*              ലൈഫ് മിഷന്‍ / ജനകീയാസൂത്രണ പ്രകാരം ധനസഹായം (ഭവന/ഫ്ളാറ്റ് നിര്‍മ്മാണം/
                ഭൂരഹിതര്‍ക്ക് ഭൂമി/മുടങ്ങികിടക്കുന്ന ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കല്‍).      
 
സ്വച്ഛ് ഭാരത്
വെളിയിട വിസര്‍ജ്ജനമുക്ത നഗരം (ODF)
 
                                തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തപ്പെടുന്നത് ഒഴിവാക്കുന്നതിനായി സമ്പൂര്‍ണ്ണ  ശുചിമുറി നിര്‍മ്മാണത്തിന് നഗരസഭാ വിഹിതം 40,67,068/ രൂപ ഉള്‍പ്പെടെ 62,21,600/ രൂപ വിനിയോഗിച്ച് 404 ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കി. വെളിയിട വിസര്‍ജ്ജന പഹിത നഗരസഭയായി തിരുവല്ലയും മാറിയതില്‍ അതിയായ സന്തോഷമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും ഈ അവസരത്തില്‍ അനുമോദിക്കുന്നു. തിരുവല്ല നഗരസഭ കൈവരിച്ച ഈ നേട്ടം നിലനിര്‍ത്തുന്നതിന് തുടര്‍ന്നും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.
 
*              സ്വച്ഛ്ഭാരത് - പബ്ലിക് ടോയിലറ്റ് / കമ്മ്യൂണിറ്റി ടോയിലറ്റ് തുടങ്ങിയവ
               
നവകേരള മിഷന്‍ - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - വിദ്യാഭ്യാസ മേഖല   25 ലക്ഷം
*              സര്‍ക്കാര്‍ സ്ക്കൂളുകളുടെ ഭൗതീക സൗകര്യം മെച്ചപ്പെടുത്തല്‍           
*              സര്‍ക്കാര്‍ സ്ക്കൂളുകളുടെ അറ്റകുറ്റപണി, പെയിന്‍റിംഗ്, കക്കൂസ്, മൂത്രപ്പുര അറ്റകുറ്റപണി,
                പെയിന്‍റിംഗ്, കംപ്യൂട്ടര്‍ലാബ് അറ്റകുറ്റപണി, ചുറ്റുമതില്‍ നിര്‍മ്മാണം, കളിസ്ഥലം സജ്ജമാക്കല്‍,
                കഞ്ഞിപ്പുരയും സ്റ്റോറും നവീകരണത്തിന്
*              സ്ക്കൂളുകളില്‍ സോളാര്‍ ലൈറ്റ്   
*              സ്ക്കൂകളില്‍ മാലിന്യ സംസ്ക്കരണ സംവിധാനം   
*              ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന പ്രോത്സാഹനം
*              നിയമ സാക്ഷരതാ പദ്ധതി - നിയമ അവബോധം വളര്‍ത്തല്‍ (ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുമായി
                സഹകരിച്ച്)
*              സ്ക്കൂളുകള്‍ക്ക് ലാപ്പ്ടോപ്പ്, ഫ്രിഡ്ജ്, ഓഫീസ് അലമാര, കസേര മുതലായ ഉപകരണങ്ങള്‍
*              11,12 ക്ലാസ്സിലെ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ബോധവല്‍ക്കരണ പരിപാടി, വ്യക്തിത്വ വികസന
                ക്ലാസ്സുകള്‍
*              സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല പരിശീലനം
 
മുനിസിപ്പല്‍ ലൈബ്രറി/സാംസ്ക്കാരികം/തുടര്‍ സാക്ഷരതാ പരിപാടികള്‍  8 ലക്ഷം
*              മുനിസിപ്പല്‍ ലൈബ്രറിയുടെ അറ്റകുറ്റപണി, അനുബന്ധ സൗകര്യങ്ങള്‍ക്ക്
*              നഗരസഭാ ശതാബ്ദി ആഘോഷം - ശതാബ്ദി സ്മാരകം/സ്മരണിക/പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 
*              വിവിധ സംസ്ഥാന ദേശീയ/അന്തര്‍ദേശീയ ദിനാചരണങ്ങള്‍ (ഉദ: വയോജനദിനം,വനിതാദിനം,
                സാക്ഷരതാദിനം, കേരളപ്പിറവി/ഭാഷ ദിനം തുടങ്ങിയവ) ഉത്സവം /ആഘോഷങ്ങള്‍
*              തുടര്‍ സാക്ഷരതാ പരിപാടി - പ്രേരക്മാര്‍ക്ക് അധികവേതനം, തിരുമൂലപുരം, കാട്ടൂക്കര, തുടര്‍വിദ്യാ
                കേന്ദ്രങ്ങള്‍ പുനരാരംഭിക്കല്‍, തുടര്‍ വിദ്യാ കേന്ദ്രങ്ങളില്‍ ഉപകരണങ്ങള്‍
 
സാമൂഹ്യ സുരക്ഷിതത്വം  60 ലക്ഷം
                                സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ മാനദ്ദണ്ഡങ്ങള്‍ പ്രകാരം കൂടുതല്‍ പേര്‍ക്ക് വിതരണം ചെയ്യും. څവയോമിത്രംچ  മൊബൈല്‍ ക്ലീനിക്ക് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ബഡ്സ് സ്ക്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ചെയര്‍മാന്‍റെ ദുരിതാശ്വാസ നിധി ഫണ്ട് സമാഹരണം കാര്യക്ഷമമാക്കി കൂടുതല്‍ പേര്‍ക്ക് സാഹായമെത്തിക്കും. 
*              വയോമിത്രം/വയോജനക്ഷേമം ആശ്രയ പദ്ധതി       
*              ആശ്രയ പദ്ധതി        
*              ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്
*              സ്വാന്തന പരിചരണം / പാലിയേറ്റിവ് കെയര്‍            
*              ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണം/വാഹനം            
*              څവിശപ്പ് രഹിത നഗരംچ പദ്ധതി         
*              നിര്‍ദ്ദനരായ വയോജനങ്ങള്‍ക്കായി പകല്‍ വീട്         
*              ദാരിദ്രരേഖയ്ക്ക് താഴെയുള്ള OEC വിഭാഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍
*              വികലാംഗ പെന്‍ഷന്‍കാര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്
*              ലേബര്‍ ബാങ്ക് - വിദഗ്ദ/അവിദഗ്ദ തൊഴിലാളികളുടെ സേവനം/മനുഷ്യാധ്വാനം ലഭ്യമാക്കല്‍  
വനിതാക്ഷേമം / കുടുബശ്രീ    30 ലക്ഷം
                                ڇ സ്ത്രീ സൗഹ്യദ പൊതുസമൂഹംڈ  എന്ന കാഴ്ച്ചപ്പാടോടുകൂടി  വനിതാ വികസന പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. പാവങ്ങളുടെ അത്താണിയാണ് കുടുബശ്രീ സംവിധാനം എന്നതിനാല്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി കൂട്ടായ സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലും വരുമാനവും നേടുന്നതിന് അവസരമുണ്ടാകുന്നതാണ്. ദാരിദ്ര ലഘൂകരണ പരിപാടികള്‍ ശക്തിപ്പെടുത്തും.
*              വനിതകള്‍ക്ക് ഷീഓട്ടോ/ഷീടാക്സി പരിശീലനവും ധനസഹായവും
*              വനിതകള്‍ക്ക് പ്രത്യേക സൗകര്യത്തോടെ നൈറ്റ് ഷെല്‍ട്ടര്‍
*              CDS  ഓഫീസ് നവീകരണം/ കംപ്യൂട്ടറൈസേഷന്‍/വൈദ്യുതീകരണം
*              കുടുംബശ്രീ കഫേ/നഗരസഭ ഓഫീസില്‍ കാന്‍റിന്‍
*              കമ്മ്യൂണിറ്റി കോണ്‍ട്രാക്ടിംഗ്
*              ബാല സഭാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍
*              സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ്
*              സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും സ്വയം രക്ഷയ്ക്ക് കായിക പരിശീലനം
*              മാര്‍ക്കറ്റിംഗ് ഫെസിലിറ്റേഷന്‍ സെന്‍റര്‍
*              സ്ത്രീജാഗ്രത സമിതി പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍
 
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി  5 കോടി രൂപ
 
ദേശീയ നഗര ഉപജീവന ദൗത്യം (National Urban Livelihood Mission-NULM)  50 ലക്ഷം
                                സംസ്ഥാന കുടുംബശ്രീ മിഷന്‍ മുഖേന ദാരിദ്രര്‍ക്ക് തൊഴില്‍ പരിശീലനങ്ങളും അതുവഴി സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കുന്ന പദ്ധതിയാണ് ചഡഘങ. ടി പദ്ധതി നടത്തിപ്പിനായി നഗരസഭാ തലത്തില്‍ സിറ്റി മിഷന്‍ മാനേജുമെന്‍റ് യൂണിറ്റാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ചഡഘങ പദ്ധതിയ്ക്കായി 50 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തുന്നു.
 
*              അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും തൊഴില്‍/സേവന ദായക
                സംരംഭവും
*              അയല്‍ക്കൂട്ടങ്ങള്‍ക്ക് / സ്വയംസഹായ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി റിവോള്‍വിങ്ങ് ഫണ്ട്
*              തെരുവ് കച്ചവടക്കാര്‍ക്ക് സംരക്ഷണം /  പുനരധിവാസം, നഗരകച്ചവടക്കമ്മറ്റി പ്രര്‍ത്തനങ്ങള്‍
 
അംഗന്‍വാടി/മാത്യ ശിശു സംരക്ഷണം  1 കോടി 15 ലക്ഷം  
                                സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആരോഗ്യ ഭൗതീക  സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കും. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി 15 ലക്ഷം രൂപ ബഡ്ജറ്റില്‍ വകകൊള്ളിക്കുന്നു.
 
*              അനുപൂരക പോഷകാഹാര വിതരണം അനുബന്ധ ചിലവുകള്‍         
*              വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണം       
*              അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും അനുബന്ധ ജോലികളും     
*              അംഗന്‍വാടികള്‍ക്ക് കളിക്കോപ്പ് / ഫര്‍ണിച്ചര്‍ / അനുബന്ധ ചെലവുകള്‍
*              അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് വര്‍ദ്ധിച്ച നിരക്കില്‍ ഓണറേറിയം      
 
പട്ടികജാതി / പട്ടികവര്‍ഗ്ഗക്ഷേമം (പ്രത്യേക ഘടക പദ്ധതി)  1 കോടി 76 ലക്ഷം
                                തിരുവല്ല നഗരസഭയില്‍ ആകെ ജനസംഖ്യയുടെ 7% പട്ടികജാതി വിഭാഗമാണ്. ഇവരില്‍ 80 % ത്തോളം 37 പട്ടികജാതി സങ്കേതങ്ങളിലായി താമസിച്ചുവരുന്നു. ടഇജ/ഠടജ പദ്ധതിക്കായി 1.85 കോടി രൂപ വകയിരുത്തുന്നു. 
 
*              പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അറ്റകുറ്റപണി / അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും
*              ഭൂരഹിത ഭവന രഹിതരായ പട്ടികതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനും
                ധനസഹായം
*              പട്ടികജാതി കേളനികള്‍ / ടി വിഭാഗം ആളുകള്‍ കൂടുതല്‍ പാര്‍ക്കുന്ന പ്രദേശം എന്നിവിടങ്ങളില്‍
                റോഡ് വികസനം, കുടിവെള്ള ലഭ്യത, വൈദ്യുതീകരണം പരിപാടികള്‍
*              പട്ടികജാതി കോളനികളില്‍ LED സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍
*              ഭവന പുനരുദ്ധാരണം / വീട് വയറിംഗ് / കിണര്‍ നിര്‍മ്മാണം എന്നിവയ്ക്ക് ധനസഹായം
*              വിവാഹ ധനസഹായം
*              സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി, വിദ്യാഭ്യാസ ധന സഹായം, പഠനോപകരണങ്ങള്‍
*              ഉന്നത വിദ്യാഭ്യാസം നേടുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ്
*              വെള്ളക്കെട്ടുള്ള കോളനികളില്‍ മലിനജലം ഒഴിവാക്കല്‍ പരിപാടി
 
നഗരസഭാ ആഫീസ്  നവീകരണം / അനുബന്ധ പരിപാടികള്‍   50 ലക്ഷം  
                                തിരുവല്ല നഗരസഭാ കാര്യാലയം കെട്ടിലും മട്ടിലും കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണ്. څജന സൗഹ്യദ നഗരസഭچ എന്ന ലക്ഷ്യത്തോടുകൂടി സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കി. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതാണ്. ഫ്രണ്ട് ഓഫീസ് സംവിധാനം കൂടുതല്‍ പൊതുജന സൗകര്യപ്രദമായും ആകര്‍ഷകമായും ക്രമീകരിക്കുന്നതിന് ലക്ഷ്യമിടുന്നു. ڇ ഉയര്‍ന്ന സൗകര്യം - നിര്‍ലോഭ സേവനം - സംത്യപ്ത ജനംڈ എന്നതിലൂന്നി പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു. ഇതിന് ജീവനക്കാരുടെയും ജന പ്രതിനിധികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തുന്നു. 
 
*              ആഫീസ് കെട്ടിട നിര്‍മ്മാണം
*              ആഫീസ് കംപ്യൂട്ടറൈസേഷന്‍
*              ഓണ്‍ലൈന്‍ ടാക്സ് കൗണ്ടര്‍
*              ഫ്രണ്ട് ഓഫീസ് നവീകരണം / അനുബന്ധ സൗകര്യമൊരുക്കല്‍
*              കൗണ്‍സിലര്‍മാര്‍ക്കുള്ള റൂം ക്രമീകരിക്കല്‍
*              ഡൈനിംഗ് ഹാളോടുകൂടിയ സ്റ്റാഫ് കാന്‍റീന്‍
*              ജീവനക്കാര്‍ക്ക് റിക്രിയേഷന്‍ ക്ലബ്ബ് /സൗകര്യങ്ങള്‍
 
ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ശമ്പളവും പെന്‍ഷനും
                                നഗരസഭാ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കണ്ടിജന്‍റ് തൊഴിലാളികളുടെയും ശമ്പള പരിഷ്ക്കരണം ക്ഷാമബത്ത കുടിശികകള്‍ ക്യത്യമായി അടച്ചു തീര്‍ക്കുന്നുണ്ട്. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ മുടക്കം വരുത്താതെ അയയ്ക്കുന്നുണ്ടെങ്കിലും, സെന്‍ട്രല്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും അലോട്ടുമെന്‍റ് ലഭിക്കാത്തത് മൂലം പെന്‍ഷന്‍കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഈ ഇനത്തില്‍ ഏകദേശം 1 കോടി 6 ലക്ഷം രൂപ കൊടുത്തു തീര്‍ക്കുവാനിടയുണ്ട്. ഏതാനും വര്‍ഷങ്ങളായി പെന്‍ഷന്‍ കാര്‍ക്ക് പ്രതിമാസ പെന്‍ഷനും പെന്‍ഷന്‍ ആനുകൂല്യങ്ങളും നഗരസഭ നേരിട്ട് നല്‍കിയ ഇനത്തില്‍ 6 കോടിയില്‍പരം തുക നഗരകാര്യ ഡയറക്ടറേറ്റിലെ സെന്‍ട്രല്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും നഗരസഭയ്ക്ക് അനുവദിക്കുവാനായുണ്ട്. ടി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
 
വാസഗ്യഹങ്ങള്‍ക്ക് നികുതി ഇളവ്
*              നഗരസഭാ പരിധിയിലുള്ള 660 ച.അടി വരെ വിസ്ത്യതിയുള്ള വാസ ഗ്യഹങ്ങളെ വസ്തു
                നികുതിയില്‍ നിന്നും ഒഴിവാക്കുന്നു.
*              നഗരസഭാ പ്രദേശത്തെ 2000 ച.അടി താഴെ വിസ്ത്യതിയുള്ള വാസഗ്യഹങ്ങള്‍ക്ക് നികുതി വര്‍ദ്ധന
                ഒഴിവാക്കി നിലവിലുള്ള നികുതി നിലനിര്‍ത്തുന്നതാണ്.
 
പദ്ധതി നിര്‍വ്വഹണം / വാര്‍ഡ് സഭാ പ്രവര്‍ത്തനം
                                പദ്ധതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് സഭകളിലെ ജന പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തിയും നിശ്ചിത സമയങ്ങളില്‍ വാര്‍ഡുസഭകള്‍ ചേര്‍ന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതാണ്. പദ്ധതി നിര്‍വ്വഹണ ചെലവില്‍ വാര്‍ഡ് സഭകള്‍ക്കുള്ള അധിക ഫണ്ട് വകയിരുത്തുന്നതാണ്. 
 
നഗരസഭയുടെ വരുമാന വര്‍ദ്ധന
*              നഗരസഭയുടെ നിലവിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിലെ ഒഴിവുള്ള കടമുറികള്‍ യഥാസമയം
                ലേലം ചെയ്തുകൊടുത്ത് വരുമാനം വര്‍ദ്ധിപ്പിക്കും.
*              രാമപുരം മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, തിരുമൂലപുരം കല്യാണ മണ്ഡപം, സുവര്‍ണ്ണജൂബിലി
                കെട്ടിടത്തില്‍ ഓഡിറ്റോറിയം, പഴയ പ്രീമെട്രിക്ക് ഹോസ്റ്റല്‍ സ്ഥലത്തെ ഷോപ്പിംഗ് കോംപ്ലക്സ്,
                വനിത ഷോപ്പിംഗ് കോംപ്ലക്സിലെ പുതിയ മുറികള്‍ എന്നിവയുടെ നിര്‍മ്മാണം വേഗത്തില്‍
                പൂര്‍ത്തിയാക്കി യഥാസമയം ലേലം ചെയ്ത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതാണ്.
*              നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കും
 
ഉപസംഹാരം
                ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ څ നവകേരള മിഷന്‍ چ  വിഭാവനം ചെയ്തിട്ടുള്ള ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നി ദൗത്യങ്ങള്‍ നഗരസഭകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന സര്‍വ്വ മേഖലകളേയും സ്പര്‍ശിക്കുന്നു എന്ന പ്രത്യേകതയുണ്ട്. പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി, ഈ ദൗത്യങ്ങളുടെ സമീപന രീതി പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം ബഡ്ജറ്റ് ബഡ്ജറ്റ് രൂപീകരണത്തില്‍ നടത്തിയിട്ടുണ്ട്. നഗരത്തിന്‍റെ څസാമൂഹിക ക്ഷേമത്തിലൂന്നിയ സമഗ്രവികസനچ  നിര്‍ദ്ദേങ്ങള്‍ വിജയപഥത്തിലെത്തിക്കുവാന്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ക്കതീതമായി  പ്രീയപ്പെട്ട കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമ സുഹ്യത്തുക്കളുടെയും സര്‍വ്വോപരി തിരുവല്ല പൗരാവലിയുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 
                നാളിതുവരെ ലഭിച്ചിട്ടുള്ള ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈ അവസരത്തില്‍ ഹ്യദയത്തിന്‍റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. തിരുവല്ലയുടെ വികസനത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയിട്ടുള്ള ബഹു: ജലവിഭവ വകുപ്പ് മന്ത്രി Adv.മാത്യു.ടി.തോമസ്, ബഹു: എം.പി ശ്രീ. ആന്‍റോ ആന്‍റണി എന്നിവരോടുള്ള നന്ദി ആദരപൂര്‍വ്വം അറിയിക്കട്ടെ.
 
                ഈ ബഡ്ജറ്റ് തയ്യാറാക്കാന്‍ എന്നെ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് ബഹു. ചെയര്‍മാന്‍ ശ്രീ. K.V. വര്‍ഗീസ്, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സര്‍വ്വശ്രീ.അലിക്കുഞ്ഞ് ചുമത്ര, ജയശ്രീ മുരിക്കനാട്ടില്‍, ജേക്കബ് ജോര്‍ജ്ജ് മനയ്ക്കല്‍, എല്‍സി ജോര്‍ജ്ജ്, ബിജു ലങ്കാഗിരി,  ധനകാര്യ സ്റ്റാന്‍റിംഗ് അംഗങ്ങളായ ശ്രീ. ഷാജി തിരുവല്ല, ശ്രീ. മനോജ് കുമാര്‍, ശ്രീ. സുരേഷ് കുമാര്‍, ശ്രീമതി. ബിന്ദു സംക്രമത്ത്, ശ്രീമതി. അജിത, ശ്രീമതി. നാന്‍സി മുനിസിപ്പല്‍ സെക്രട്ടറി ശ്രീ. K. ഹരികുമാര്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീ. രഞ്ചി,  വകുപ്പ് മേധാവികള്‍, ചീഫ് അക്കൗണ്ടന്‍റ്/ സൂപ്രണ്ട് ശ്രീ. P.N. രാജന്‍, അക്കൗണ്ടന്‍റ്െ ശ്രീമതി. ആന്‍സി, KSUDP/CBulb/CMA അക്കൗണ്ട്സ് വിഭാഗം ജീവനക്കാര്‍, കംപ്യൂട്ടര്‍ ജോലികള്‍ നിര്‍വ്വഹിച്ച ശ്രീ. സുനോജ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.
 
                തിരുവല്ല നഗരസഭയുടെ 201617 ലെ 490541718/ രൂപ വരവും 250705959/ രൂപ ചിലവും 239835759/ രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പുതുക്കിയ ബഡ്ജറ്റും 1059025672/ രൂപ വരവും 941364440/ രൂപ ചെലവും 117661232/ രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നു.   2017-18 ലെ മതിപ്പ് ബഡ്ജറ്റും ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിക്കുവേണ്ടി ബഹു. മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തിനായി ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു.
 
 
 
                                                                                                                                                                                          എലിയാമ്മ തോമസ്   
തിരുവല്ല                                                       വൈസ് ചെയര്‍പേഴ്സണ്‍ &
20-3-2017                                    ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍

-->