പത്തനംതിട്ട ജില്ലയിലാണ് തിരുവല്ല നഗരസഭ സ്ഥിതി ചെയുന്നത്. തിരുവല്ല നഗരസഭയുടെ വിസ്തീര്‍ണം 27.15 ച.കി.മീ. ആണ്. ആകെ ജനസംഖ്യ 56,837. നഗരത്തിന്റെ ജനസംഖ്യയില്‍ 52 ശതമാനം സ്ത്രീകളാണ്. 90 ശതമാനത്തിനു മേല്‍ സാക്ഷരതയുണ്ട്. കൊച്ചിയും തിരുവനന്തപുരവുമാണ് ഏറ്റവും അടുത്ത വിമാനത്താവളങ്ങള്‍. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്നു. തിരുവല്ല താലൂക്കിന്റെ ആസ്ഥാനം തിരുവല്ലയാണ്. തിരുവല്ലയുടെ കിഴക്കും തെക്കും അതിര്‍ത്തികളിലൂടെ ഒഴുകുന്ന മണിമലയാറിന് പഴയകാലത്ത് വല്ലപ്പുഴ എന്ന് പേരുണ്ടായിരുന്നു. തിരുവല്ലാ ഗ്രാമത്തിന്റെ പ്രധാന സങ്കേതം വല്ലപ്പുഴയുടെ വടക്കെ തീരത്തായിരുന്നതിനാല്‍ സ്ഥലത്തിന് വല്ലവായ് എന്നു പേരുണ്ടായി.