English| മലയാളം
councilml standingml
PMAY

 

map

തിരുവല്ല നഗരസഭയില്‍ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍എല്ലാ മാസവും ശേഖരിയ്ക്കുന്നതാണ്

തിരുവല്ല നഗരസഭ ജൂലൈ 1 മുതല്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ڇഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിڈയുടെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ 14.12.13 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ ശേഖരിയ്ക്കുന്നതാണ്. വൃത്തിയുള്ളതും ഭക്ഷണസാധനങ്ങള്‍ കലര്‍ന്നിട്ടില്ലാത്തതുമായ പ്ലാസ്റ്റിക് കവറുകള്‍, ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ഗ്ലാസ് കുപ്പികള്‍, ചില്ലുകള്‍, പാല്‍ കവറുകള്‍, ടയറുകള്‍ മുതലായ പുന:ചക്രമണ സാദ്ധ്യതയുള്ള (ൃലര്യരഹല ംമലെേ) സാധനങ്ങള്‍ ശേഖരിക്കുന്നതിന് താഴെ പറയുന്ന സ്ഥലങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ടി കേന്ദ്രങ്ങളില്‍ നഗരസഭ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ടി സാധനങ്ങള്‍ കൈമാറാവുന്നതാണ്. ടി കേന്ദ്രങ്ങളില്‍ നഗരസഭാ നിര്‍ദ്ദേശത്തിനു വിരുദ്ധമായി നിര്‍ദ്ദിഷ്ട സമയങ്ങളിലല്ലാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. എല്ലാ മാസവും രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളില്‍ 3 മുതല്‍ 5 വരെ ടി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ കത്തിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാതെ പൊതുജനങ്ങള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.