English| മലയാളം
councilml standingml
PMAY

 

map

വിവരണം

വില്ലേജ്     :  കാവും ഭാഗം,  തിരുവല്ല,  കുറ്റപ്പുഴ
താലൂക്ക്‌   : തിരുവല്ല
അസംബ്ലി മണ്ഡലം      : തിരുവല്ല
പാര്‍ലമെന്റ് മണ്ഡലം : മാവേലിക്കര
 
അതിരുകള്‍
വടക്ക്: പായിപ്പാട് പഞ്ചായത്ത്, പടിഞ്ഞാറ്: പെരിങ്ങര പഞ്ചായത്ത്, തെക്ക്: കുറ്റൂര്‍ പഞ്ചായത്ത്, കിഴക്ക്: കവിയൂര്‍ പഞ്ചായത്ത്

 

ഭൂപ്രകൃതി
ഈ നഗരസഭാ പ്രദേശത്തിന്‍റെ ഏറിയ ഭാഗം സമതലമാണ്. ചെറിയ ഒരു ഭാഗം കുന്നുകളും ബാക്കി വയലുകളുമാണ്. മണല്‍ കലര്‍ന്ന കളിമണ്ണും, ചരല്‍ നിറഞ്ഞ ചെമ്മണ്ണും, കളിമണ്ണും, വെട്ടുകല്ലുമാണ് ഈ നഗരസഭാ പ്രദേശത്തെ പ്രധാന മണ്‍തരങ്ങള്‍.

 

ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ശ്രീവല്ലഭക്ഷേത്രം, പാലിയേക്കര പള്ളി, തിരുവല്ല സെന്‍റ് ജോണ്‍സ് കത്തീഡ്രല്‍ എന്നിവ ഈ മുനിസിപ്പാലിറ്റിയിലെ പ്രധാന ആരാധനാലയങ്ങളാണ്. മാര്‍ത്തോമ സഭയുടെ ആസ്ഥാനം തിരുവല്ലയാണ്.

 

ചരിത്രപ്രാധാന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍
ഈ നഗരസഭയിലെ ചരിത്ര പ്രാധാന്യമുള്ള പാലിയേക്കര കൊട്ടാരത്തിന് തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമാണുള്ളത്.