(കേരള മുനിസിപ്പാലിറ്റീസ് ആക്ട് 1994 സെക്ഷന്‍ 233(10) പ്രകാരവും കേരള സര്‍ക്കാരിന്റെ 2011ലെ കേരള മുനിസിപ്പാലിറ്റി (വസ്തുനികുതിയും സേവനഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം)
കേരള സര്‍ക്കാരിന്റെ 2011 ജനുവരി 14-ാം തീയതിയിലെ ഉത്തരവനുസരിച്ച് (സ.ഉ.(അ)നമ്പര്‍ 17/2011തസ്വഭവ) മുനിസിപ്പല്‍ കൗണ്‍സിലുകളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഓരോയിനം കെട്ടിടത്തിനും അതിന്റെ ഉപയോഗമനുസരിച്ച് ഒരു ചതുരശ്ര മീറ്റര്‍ തറവിസ്തീര്‍ണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്ക് 2011 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയും, ബഹു: സര്‍ക്കാരിന്റെ 14.01.2011ലെ 18/2011 ഉത്തരവ് പ്രകാരം വസ്തുനികുതിയിന്മേല് കൗണ്‍സില്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവന ഉപനികുതിയും സര്‍ചാര്‍ജും ഈടാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല നഗരസഭാ കൗണ്‍സില്‍, 30.05.2011ലെ 7-ാം നമ്പര്‍ തീരുമാനവും, 25.07.2011ലെ 1/1,3,4,5 നമ്പര്‍ തീരുമാനപ്രകാരം നികുതി നിരക്കും, സോണ്‍ തിരിക്കുന്നതും, റോഡുകളുടെ തരംതിരിവും നിശ്ചയിച്ചുകൊണ്ട് തീരുമാനിച്ചിട്ടുണ്ട്. താഴെപ്പറയുന്ന വിവിധ ഇനം കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വസ്തുനികുതി നിരക്ക് 2011 ഏപ്രില്‍ 1 മുതല്‍ 5 വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരത്തക്കവണ്ണം നിശ്ചയിച്ചും, പ്രസ്തുത നികുതിയുടെ 10% സേവന ഉപനികുതിയായി നിശ്ചയിച്ചും വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
30.05.11ലെ കൗണ്‍സിലി ന്റെ 7-ാം നമ്പര്‍ തീരുമാന പ്രകാരം നിശ്ചയിച്ച നിരക്ക്
ക്രമ നമ്പര്‍ | വിവരണം | നിരക്ക് ഒരു ചതുരശ്ര മീറ്ററിന് (രൂപ) |
1 | പാര്‍പ്പിട ആവശ്യത്തിനുള്ളവ | 10 |
2 | വാണിജ്യാവശ്യത്തിനുള്ളവ | |
2.1 | 100 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍ണ്ണമുള്ള, ഹോട്ടല്‍, റസ്റ്റാറന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണ്‍ | 60 |
2.2 | 100 ചതുരശ്ര മീറ്ററിന് മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള ഹോട്ടല്‍, റസ്റ്റാറന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണ്‍ | 80 |
2.3 | 200 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ | 60 |
2.4 | 200 ചതുരശ്ര മീറ്ററിന് മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ | 120 |
2.5 | ബങ്കുകള്‍, പെട്ടികടകള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, ഫ്യൂവല്‍ സ്റ്റേഷന് | 120 |
3 | ആഫീസ് ഉപയോഗത്തിനുള്ളവ | 60 |
4 | വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ | 15 |
5 | ആശുപത്രികള്‍ | 15 |
6 | അസംബ്ലി കെട്ടിടം, കണ്വെന്ഷന് സെന്റര്‍, ആഡിറ്റോറിയം. സിനിമ തിയേറ്റര്‍, കല്ല്യാണമണ്ഡപം, ലോഡ്ജ് | 40 |
7 | വ്യവസായ ആവശ്യത്തിനുള്ളവ കൈത്തറി ഷെഡ്, കയര്‍പിരി ഷെഡ്, കശുവണ്ി ഫാക്ടറി ഷെഡ്, മത്സ്യ സംസ്കരണ ഷെഡ്, കോഴി വളര്‍ത്തല്‍ ഷെഡ്, ലൈവ്സ്റ്റോക്ക് ഷെഡ്, കരകൗശല നിര്‍മ്മാണ ഷെഡ്, പട്ട്നൂല് ഷെഡ്, സ്റ്റോറേജ് ഷെഡ്, ഷെഡ് പീലിംഗ് ഷെഡ്, കൈത്തൊഴില്‍ ഷെഡ്, ഇഷ്ടികച്ചൂള, തടിമില്‍ |
20 |
7.1 | ഇതര വ്യവസായ ആവശ്യങ്ങള്‍ക്കുള്ളവ | 60 |
8 | റിസോര്‍ട്ടുകള്‍ | 90 |
9 | അമ്യൂസ്മെന്റ് പാര്‍ക്ക് | 50 |
10 | മൊബൈല്‍ ടെലഫോണ്‍ ടവര്‍ | 500 |
സേവന ഉപനികുതി നിരക്കുകള്‍ (10%)
തിരുവല്ല നഗരസഭയുടെ 25.07.2011ലെ ഒന്നാം നമ്പര്‍ തീരുമാന പ്രകാരം നഗരസഭാ പ്രദേശങ്ങളെ പ്രാഥമിക മേഖലയായി മാത്രം നിശ്ചയിച്ച് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ റോഡുകളുടെ തരം തിരിവും അംഗീകരിച്ചിട്ടുണ്ട്. റോഡുകളുടെ വിശദമായ ലിസ്റ്റ് നഗരസഭാ കാര്യാലയത്തിലെ റവന്യൂ വിഭാഗത്തില്‍ ലഭ്യമാണ്.
മേല്‍ നിരക്കുകള്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ പരസ്യതീയതി മുതല്‍ ഒരു മാസത്തിനകം നഗരസഭാ ഓഫീസില്‍ സ്വീകരിക്കുന്ന താണ്. ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.thiruvallamunicipality.in നിന്നും വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടാതെ ആക്ഷേപങ്ങള്‍ നഗരസഭാ സെക്രട്ടറിയുടെ secretarytvla@yahoo.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യാവുന്നതുമാണ്.