English| മലയാളം
council standing
PMAY

 

map

തിരുവല്ല മുനിസപ്പല്‍ ലൈബ്രറി കമ്പ്യൂട്ടര്‍വത്ക്കരണം

മലയാള സാഹിത്യത്തിലെ ഏറ്റവും അമൂല്യമായ കൃതികളുടെ വന്‍ശേഖരമുള്ള തിരുവല്ലയിലെ ഏക ലൈബ്രറിയാണ് മുനിസിപ്പല്‍ ലൈബ്രറി. അയ്യായ്യിരത്തോളം റഫറന്‍സ് ഗ്രന്ഥങ്ങളും പതിനായ്യിരത്തോളം മലയാള സാഹിത്യകൃതികളും ഇംഗ്ലീഷ്, ഹിന്ദി സാഹിത്യശാഖയില്‍ അയ്യായ്യിരത്തോളം പുസ്തകങ്ങളുമായി ഇരുപത്തയ്യായിരത്തോളം പുസ്തശേഖരമാണ് ലൈബ്രറിക്കുള്ളത്. ലൈബ്രറി കമ്പ്യൂട്ടര്‍വത്ക്കരിച്ചതിനാല്‍ അംഗങ്ങള്‍ക്ക് ഏതൊരു പുസ്തകവും അതിവേഗം തിരഞ്ഞെടുക്കുവാനും മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനും സാധിക്കുന്നു. ലൈബ്രറിയുടെ സേവനം മുനിസിപ്പല്‍ പരിധിയില്‍ സ്ഥിരതാമസമുള്ള ഏവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.