സംസ്ഥാന ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടുകൂടി തിരുവല്ല നഗരസഭ പ്രദേശത്തെ വീടുകള്‍ക്ക് ജൈവമാലിന്യ സംസ്ക്കരണത്തിനായി പൈപ്പ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സബ്സിഡിയോഡുകൂടി നല്കുന്ന പദ്ധതിക്ക് ഫെബ്രുവരി മാസം 1-ാം തീയതി വൈകിട്ട് 4.30 ന് തുടക്കം കുറിക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹു. ധനകാര്യ മന്ത്രി ശ്രീ. കെ. എം. മാണി നിര്‍വഹിക്കുന്നതാണ്. ആദ്യ ഘട്ടമായി 3000 പൈപ്പ് കംപോസ്റ്റ് യൂണിറ്റുകളും 300 ബയോഗ്യാസ് പ്ലാന്റും നല്‍കുന്നതാണ്. പൈപ്പ് കംപോസ്റ്റ് യൂണിറ്റിന് 90% സബ്സിഡിയും ബയോഗ്യാസ് പ്ലാന്റിന് 75% സബ്സിഡിയുമാണ് നല്‍കുന്നത്. ടി യൂണിറ്റുകള്‍ നഗരസഭ നേരിട്ട് വീടുകളില്‍ സ്ഥാപിച്ചു നല്‍കുന്നതാണ്. തുടര്‍ വര്‍ഷങ്ങളില്‍ നഗരസഭ പ്രദേശത്തെ എല്ലാ വീടുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തി ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ടി സംവിധാനങ്ങളിലൂടെ ഗുണമേന്മയുള്ള ജൈവവളം, ബയോഗ്യാസ് എന്നിവ ലഭിക്കുകന്നതാണ്. ജൈവവളം ഉപയോഗിച്ച് കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും ബയോഗ്യാസിലൂടെ ഊര്‍ജ്ജസംരക്ഷണം നടത്തുന്നതിനും സാധിക്കുന്നതാണ്. ജില്ലയിലെ നഗരസഭകളില്‍ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പാക്കുന്ന പ്രഥമ നഗരസഭയാണ് തിരുവല്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ തരം തിരിച്ച് സംഭരിക്കേണ്ടതും, ആയത് ശേഖരിക്കുന്നതിനായി മാര്‍ച്ച് മാസം മുതല്‍ പ്രത്യേക കളക്ഷന്് സംവിധാനം ഏര്‍പ്പെടുത്തുന്നതുമാണ്. തുടര്‍ന്ന് ഘട്ടം ഘട്ടമായി പൊതുനിരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഡസ്റ്റ്ബിന്‍ പിന്‍വലിക്കുന്നതും, പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമാണ്. പൊതുജനങ്ങള്‍ സബ്സിഡിയോടുകൂടി നഗരസഭ നല്കുന്ന സംസ്ക്കരണ ഉപാധികള്‍ സ്ഥാപിച്ച് ശൂചീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചെയര്‍പേഴ്സണ്‍ തിരുവല്ല നഗരസഭ